Central State Schemes / സെൻട്രൽ സ്റ്റേറ്റ് പദ്ധതികൾ

  • Common Facility Service Centers
  • കൈത്തൊഴിൽ മേഖല, പൊതു സേവന കേന്ദ്രങ്ങൾ
  • Financial Assistance [ NBCFDC ]
  • സ്വയം തൊഴിൽ വായ്പ [ NBCFDC ]
  • Yuva Weave Scheme-Looms for Young Weaver
  • യുവവീവ് സ്കീം
  • Loom Modification
  • കൈത്തറി ജീർണ്ണോദ്ധാരണം

Common Facility Service Centers


Common Facility Service Centers -- KADCO is successfully running Common Facility Centers for Carpentry in Mini Industrial Estate at Nadavannur, Kozhikode and Umayanallore Kollam. Many artisans engaged in carpentry sector in this area are utilizing this facility available under a nominal rate. Alongside, KADCO with its 4 decades of experience in the field of handicrafts development realizes the necessity of pooling the most contemporary infrastructure for the local and traditionally skilled work force under one roof so as to provide them with all the necessary inputs to address the growing international handicrafts market. As such we are in the process of installing more Common Facility Service Centers in other parts of the state as well to ensure that each of the traditional artisan sectors are provided with latest technology and modern machines to improve their productivity and competitiveness.


കൈത്തൊഴിൽ മേഖല, പൊതു സേവന കേന്ദ്രങ്ങൾ


പൊതുസൗകര്യസേവന കേന്ദ്രങ്ങൾ -- കോഴിക്കോട് നടുവണ്ണൂർ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലും, കൊല്ലം ഉമയനല്ലൂരിലും കാഡ്‌കോയുടെ പൊതുസേവന കേന്ദ്രം വിജയകരമായി പ്രവർത്തിച്ചു വരികയാണ്. മരപ്പണി മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി ആർട്ടിസാൻമാർ പൊതുസേവന കേന്ദ്രം വളരെ തുച്ഛമായ നിരക്കിൽ പ്രയോജനപ്പെടുത്തി വരികയാണ്. അതോടൊപ്പം നാല് പതിറ്റാണ്ടുകളായി കരകൗശല മേഖലയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായ കാഡ്‌കോ ഈ പൊതുസേവന കേന്ദ്രങ്ങൾ മുഖേന അന്തർദേശീയമായി വളർന്നുകൊണ്ടിരിക്കുന്ന കരകൗശല മേഖലയെ അഭിമുഖീകരിക്കുന്നതിന് പ്രാദേശികവും, പരമ്പരാഗത വൈദഗ്ധ്യമുള്ള തൊഴിൽ ശക്തികളെ ഒരു കുടക്കീഴിലാക്കി എല്ലാ അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പരമ്പരാഗത തൊഴിൽ വിഭാഗത്തിൽപെട്ട ആർട്ടിസാൻമാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, നൂതന യന്ത്രങ്ങളും, പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിനും കൂടുതൽ ജില്ലകളിലേക്ക് പൊതു സേവന കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് കാഡ്‌കോ ഉദ്ദേശിക്കുന്നത്.


Financial Assistance [ NBCFDC ]


Financial Assistance(NBCFDC) - KADCO being one of the State Channelizing Agencies (SCA) for National Backward Classes Finance & Development Corporation (NBCFDC), is disbursing short term loan with a nominal interest rate of 5% P.A up to Rs.1,00,000/- for women respectively who belong to backward classes and living below double poverty line to start various income generating activities. More over loan up to Rs.5 lacs is also given to the artisans units for renovation and start new production units. The schemes are namely Newswarnima and Term loan respectively. Under the guidelines of NBCFDC, some specific areas are charted which are detailed below a)Agriculture & allied activities b)Small business/artisans and traditional occupations c)Transport sector and service sector


സ്വയം തൊഴിൽ വായ്പ [ NBCFDC ]


ദേശിയ പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ ധന സഹായത്തോടെ കാഡ്‌കോ കേരളത്തിലെ പിന്നോക്കവിഭാഗത്തിൽപ്പെട്ട ആർട്ടിസാൻമാർക്കു സ്വയം തൊഴിൽ തുടങ്ങുതിനും നിലവിലുള്ള തൊഴിൽ വികസനത്തിനും 5,00,000/- രൂപ വരെ വായ്പ അനുവദിക്കുന്നു. ( പലിശ 5% മുതൽ 6% വരെ) ന്യൂസ്വർണ്ണിമ, ടെം ലോൺ എന്നിവയുമാണ് ടി. പദ്ധതികളുടെ പേരുകൾ. NBCFDC യുടെ മാർഗ്ഗനിർദേശങ്ങൾ പ്രകാരം ചുവടെ പരാമർശിക്കുന്ന മേഖലകൾക്കാണ് ഈ ലോൺ അനുവദിക്കുന്നത്. 1) കൃഷിയും അനുബന്ധ മേഖലകളും. 2) ചെറുകിട വ്യവസായം / ആർട്ടിസാൻസും പരമ്പരാഗത തൊഴിലുകൾക്കും. 3) ഗതാഗതവും സേവനമേഖലയും.


Yuva Weave Scheme-Looms for Young Weaver


Yuva Weave scheme - Looms for Young weaver -- Government via industries department has accorded sanction to procure 500 looms under Yuva weave scheme for the young potential weavers from KADCO. This initiative would render enormous opportunity to the artisan folks of Kerala as the total budget allocated would be around 4 crores and has already started formulation of Self Help Group. This programme envisages to cater employment opportunities for 1500 artisans.


യുവവീവ് സ്കീം


യുവവീവ് സ്കീം [ പുതിയ തറികൾ യുവനെയ്ത്തുകാർക്ക് ] -- സർക്കാർ ഉത്തരവ് പ്രകാരം യുവ നെയ്ത്തുകാരെ പരിശീലിപ്പിക്കുന്നത്തിന്റെ ഭാഗമായി 500 പുതിയ തറികൾ നിർമ്മിച്ചു നൽകുന്നതിന് കാഡ്‌കോയെ ചുമതലപ്പെടുത്തുകയുണ്ടായി. പരമ്പരാഗത ആർട്ടിസാൻമാർക്കു തൻമൂലം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, അതുവഴി അവരുടെ സാമൂഹിക സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും ഈ സംരംഭം മൂലം സാധിച്ചു.


Loom Modification


Loom Modification and Structural Change in existing idle looms Govt has accorded sanction for an amount of 6 crores to KADCO for the loom modification and structural changes in existing idle looms under the monitoring of Director of Handloom and Textiles which would create ample job opportunities for the traditional artisan folks.


കൈത്തറി ജീർണ്ണോദ്ധാരണം


സർക്കാർ ഉത്തരവ് പ്രകാരം കൈത്തറി മേഖലയിലെ കേരളത്തിലുടനീളമുള്ള പ്രവർത്തനരഹിതമായ തറികളുടെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് കൈത്തറി വകുപ്പിന്റെ മേൽനോട്ടത്തിൽ നിർവാഹണ ഏജൻസിയായി കാഡ്‌കോ പ്രവർത്തിച്ചു വരുന്നു. പരമ്പരാഗത തൊഴിൽ മേഖലയിൽ പ്രത്യേകിച്ച് കാർപെന്ററി വിഭാഗത്തിലെ ആർട്ടിസാൻമാർക്ക് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കാഡ്‌കോക്കു സാധിച്ചു.



Back